ന്യൂഡൽഹി: ജമ്മു-കശ്മീരിൽ 370ാം വകുപ്പും 35 എ വകുപ്പും പുനസ്ഥാപിക്കാതെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് മെഹബൂബ മുഫ്തി. ഇതു രണ്ടും കേന്ദ്രം താലത്തിൽവെച്ച് തരുമെന്ന പ്രതീക്ഷയൊന്നുമില്ല. എന്നാൽ, അത് നേടിയെടുക്കുന്നതു വരെ ഗുപ്കർ സഖ്യം പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
ഇന്ത്യൻ ഭരണഘടന തങ്ങൾക്ക് അനുവദിച്ചതെന്തോ അതാണ് തിരിച്ചു തരേണ്ടത്. തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി 370ാം വകുപ്പ് റദ്ദാക്കിയതിലൂടെ ഭരണഘടനയെയാണ് അവർ വിലകുറച്ച് കണ്ടത്. ഇൗ രണ്ട് വകുപ്പുകളിലൂടെയും ജമ്മു-കശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി പിൻവലിച്ചത്, ഭരണഘടനയിൽ വിശ്വസിക്കുന്നവർക്ക് വലിയ വിഷയമാണ്. ഇത് 'വിഘടന' വാദികളുടെ ആവശ്യമല്ല -അവർ വ്യക്തമാക്കി.
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവിയും തെരഞ്ഞെടുപ്പും ഉടൻ ഉണ്ടാകണമെന്ന ആഗ്രഹത്തിലല്ല താൻ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്. ജമ്മു-കശ്മീരിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണ് കേന്ദ്രം ആദ്യം ചെയ്യേണ്ടതെന്നും മെഹബൂബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.