മൂന്ന് ടിക്കറ്റുകളുടെ വില നാലര ലക്ഷം; വിമാനത്തിൽ ഇരിക്കാൻ കിട്ടിയത് തകർന്ന സീറ്റുകൾ -എയർ ഇന്ത്യയിലെ അനുഭവം പങ്കുവെച്ച് യുവതി

ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് കണ്ടന്റ് ക്രിയേറ്ററായ ശ്രേയതി ഗാർഗ്. ഇന്റസ്റ്റഗ്രാമിലാണ് അവർ അനുഭവം പങ്കുവെച്ചത്. ടിക്കറ്റ് വലിയ പൈസ വാങ്ങുന്ന എയർ ഇന്ത്യ യാത്രക്കാർ ആവശ്യമായ സൗകര്യങ്ങൾ നൽകുന്നില്ലെന്നാണ് ​ശ്രേയതിയുടെ പരാതി. രണ്ടര വയസും ഏഴുമാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നു ശ്രേയതി യാത്ര ചെയ്തത്. തങ്ങൾക്ക് അനുവദിച്ച മൂന്ന് സീറ്റുകളിലെയും ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ലെന്നും അത്കൊണ്ട് അത്രയും സമയം ഇരുട്ടിലിരിക്കേണ്ടി വന്നുവെന്നും അവർകുറിച്ചു. മൊബൈൽ ലൈറ്റിന്റെ വെളിച്ചത്തിലാണ് ചിലതൊക്കെ ചെയ്തത്. മാത്രമല്ല, സീറ്റുകൾ തകർന്നതായിരുന്നു. തകർന്ന സീറ്റും മറ്റൊരു തരത്തിലുള്ള വിനോദങ്ങളുമില്ലാത്തതും യാത്ര മടുപ്പിച്ചു. മൂന്നു ടിക്കറ്റിനായി ഏതാണ്ട് 4.5ലക്ഷം രൂപയാണ് ചെലവായത്. എന്നിട്ടും ഈ രീതിയിലുള്ള സർവീസ് ആണ് ലഭിച്ചതെന്നും അവർ പരാതിപ്പെട്ടു. നിരവധിയാളുകളാണ് കുറിപ്പിനു പ്രതികരിച്ചത്. എന്നാൽ എയർ ഇന്ത്യ അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ല.

കുറിപ്പിന്റെ പൂർണ രൂപം:

ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ രണ്ട് കുട്ടികളുമായി (2.5 വയസും 7 മാസവും പ്രായമുള്ള) യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളുടെ യാത്രാനുഭവം പങ്കുവെക്കട്ടെ. ഞങ്ങൾ മൂവരും ഒരുമിച്ചാണ് ഇരുന്നത്. നിർഭാഗ്യവശാൽ മിക്കവാറും എല്ലാം പ്രവർത്തനരഹിതമായിരുന്നു. തകർന്ന സീറ്റുകൾ, ഒരുതരത്തിലുള്ള വിനോദാപാധികളുമില്ല. തകർന്ന സീറ്റ് ഹാൻഡിലിന്റെ ചിത്രമെടുക്കാൻ ഞാൻ മറന്നുപോയി. എല്ലാ വയറുകളും സിസ്റ്റത്തിൽ നിന്ന് പുറത്തേക്ക് വരുന്നതിനാൽ എന്റെ കുഞ്ഞിന് പരിക്കേൽക്കാതെ അക്ഷരാർത്ഥത്തിൽ സംരക്ഷിക്കേണ്ടിവന്നു. ജീവനക്കാരോടും ജീവനക്കാരോടും പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അവർ സിസ്റ്റം റീബൂട്ട് ചെയ്തതായി തോന്നുന്നു. എന്നിട്ടും പ്രവർത്തിച്ചില്ല. ഞങ്ങൾ രണ്ടു കുട്ടികളുമായി നിസ്സഹായരായി ഇരുന്നു. ഒന്നാമതായി, ടിക്കറ്റുകളുടെ വില ഇതിനകം തന്നെ വളരെ കൂടുതലാണ്, യാത്രക്കാർക്ക് യാത്ര സുഗമമാക്കുന്നതിന് പകരം കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷിതാക്കൾക്ക് വളരെ അസൗകര്യമുണ്ടാക്കുകയാണ് ചെയ്തത്.


Tags:    
News Summary - Woman criticises Air India services despite ₹ 4.5 lakh ticket, video viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.