അഹമ്മദാബാദ്: ആശുപത്രിയിൽ ചികിത്സക്ക് വന്ന അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ. അഹമ്മദാബാദ് ഭുലഭായ് പാർക്കിനു സമീപമുള്ള ആശുപത്രിയിലാണ് അമ്മയുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്.
മകളുടെ മൃതദേഹം ഓപറേഷൻ തിയേറ്ററിന്റെ കബോർഡിലും അമ്മയുടെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയതെന്ന് എ.സി.പി മിലാപ് പട്ടേൽ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മാൻസുക് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുർഗന്ധം കബോർഡിൽ നിന്നാണെന്ന് കണ്ടെത്തി ആശുപത്രി ജീവനക്കാർ കബോർഡ് തുറന്നപ്പോഴാണ് 30 വയസു തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ നിന്ന് അമ്മയുടെ മൃതദേഹവും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.