മുസഫർനഗർ: കുഞ്ഞിനെ തോക്കിൻ മുനയിൽ നിർത്തി നാലുപേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. ഭർത്താവിെൻറ മുന്നിൽ വച്ചാണ് 25 കാരിയായ യുവതിെയ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
നാലു പേർ ചേർന്ന് തന്നെ സമീപത്തുള്ള കരിമ്പ് പാടത്തേക്ക് വലിച്ചിഴച്ചു െകാണ്ടുപോയി. കുഞ്ഞിനെ െകാല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഭർത്താവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു. ഭർത്താവിെൻറയും കുഞ്ഞിെൻറയും മുന്നിലിട്ട് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പറഞ്ഞതായി എ.എൻ.െഎ റിപ്പോർട്ട് ചെയ്തു. പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടിെല്ലന്ന് പൊലീസ് പറഞ്ഞു.
യുവതിയും ഭർത്താവും മൂന്നു മാസം പ്രായമായ കുഞ്ഞും ഡോക്ടറെ കണ്ട് തിരിെക വരുന്ന വഴിയാണ് സംഭവമെന്ന് െപാലീസ് അറിയിച്ചു. ബൈക്കിൽ യാത്ര െചയ്യുകയായിരുന്ന കുടുംബത്തെ കാറിൽ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘം നിർഗജ്നി ഗ്രാമത്തിനു സമീപത്തു വച്ച് തടയുകയായിരുന്നു. ബൈക്കിൽ നിന്ന് യുവതിെയ തള്ളിയിട്ട് സമീപെത്ത കരിമ്പ് പാടത്തേക്ക് വലിച്ചു െകാണ്ടു പോയി. തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ച് കെട്ടിയിടുകയും കുഞ്ഞിനെ കൊല്ലുെമന്ന് ഭീഷണിപ്പെടുത്തുകയും െചയ്തു. സംഭവം പുറത്തുപറയരുെതന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം െപാലീസിനോട് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിെയയും ഭർത്താവിനെയും വൈദ്യ പരിശോധനക്ക് വിധേയരാക്കിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.