ന്യൂഡൽഹി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഇന്ത്യക്ക് വീണ്ടും ലോകബാങ്കിെൻറ സഹായം. 100 കോടി ഡോളറാണ് സഹായധനമായി അനുവദിച്ചത്.
ഏപ്രിൽ ആദ്യവാരത്തിലും ഇന്ത്യക്ക് 100 കോടി ഡോളർ അടിയന്തരസഹായം അനുവദിച്ചിരുന്നു. പരിശോധന കിറ്റ്, വെൻറിലേറ്റർ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐെസാലേഷൻ വാർഡുകൾ തയാറാക്കാനുമായിരുന്നു സഹായം അനുവദിച്ചത്.
സാമൂഹിക സുരക്ഷ പ്രവർത്തനങ്ങൾക്കും ഗ്രാമീണമേഖലയുടെ വികസനത്തിനുമാണ് വീണ്ടും ധനസഹായം നൽകിയത്. രണ്ടുഘട്ടങ്ങളിലായാണ് പണം ലഭിക്കുക. ആദ്യഘട്ടത്തിൽ ലഭിക്കുന്ന 5600 കോടിയിലേറെ രൂപ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയുടെ ഫണ്ടിനായി വകയിരുത്താം. രണ്ടാംഘട്ടമായി ലഭിക്കുന്ന 1900 കോടിയിലേറെ രൂപ പ്രാദേശിക വികസനത്തിനും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.