ശ്രീനഗർ: അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദ് തലവൻ സാക്കിര്‍ മൂസ സുരക്ഷ സേനയ ുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ ജമ്മു-കശ്മീരിൽ തുടരുന്നു. പുൽവാമയിലെ ത്രാളിൽ നടന്ന ഏറ്റുമുട്ടലിലാണ് അല്‍ ഖാഇദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാക്കിര്‍ മൂസ വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്.
വാർത്ത പുറത്തുവന്നതോടെ വിവിധയിടങ്ങളിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ അധികൃതർ വെള്ളിയാഴ്ച പ്രഖ്യാപിച്ച കർഫ്യൂ ശനിയാഴ്ചയും തുടരുകയാണ്. താഴ്വരയിലെ കട കേമ്പാളങ്ങളും അടഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഒാഫിസുകളിൽ ഹാജർനില വളരെ കുറവാണ്.
വെള്ളിയാഴ്ചയോടെ വിച്ഛേദിക്കപ്പെട്ട മൊബൈൽ-ഇൻറർനെറ്റ് സേവനങ്ങൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. മേഖലയിൽ ബന്ദ് നടത്താൻ ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ സയ്യിദ് അലി ഷാ ഗിലാനി ആഹ്വാനം ചെയ്തിരുന്നു.ഇവിടങ്ങളിൽ പെേട്രാൾ പമ്പുകളും തുറന്ന് പ്രവർത്തിക്കുന്നില്ല. ട്രെയിൻ സർവിസുകളും നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം ക്രമസമാധാനനില സാധാരണ നിലയിലാണെന്ന് ഉയർന്ന പൊലീസ് ഒാഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.