ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പക്കുവട വിറ്റ് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) 20,000 രൂപ വീതം പിഴയിട്ടു. തൊഴിലില്ലായ്മ പരിഹരിക്കാൻ പക്കുവട വിൽപനയുമായി ബന്ധെപ്പട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസിെൻറ വിദ്യാർഥി സംഘടനയായ എൻ.എസ്.യുവിെൻറ നേതൃത്വത്തിലായിരുന്നു പ്രതിേഷധം.
നാലു പേർക്കാണ് 20,000 രൂപ വിതം പിഴയിട്ടത്. ഇതിൽ രണ്ടുപേരെ ഹോസ്റ്റലിൽനിന്ന് സസ്പെൻഡ് ചെയ്യുകയും രണ്ടുപേരെ ഹോസ്റ്റലുകൾ മാറ്റുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പരാമർശത്തിലും ജെ.എൻ.യുവിൽ ഹാജർ നിർബന്ധമാക്കിയതിലും പ്രതിഷേധിച്ചായിരുന്നു എൻ.എസ്.യു നേതൃത്വത്തിൽ പക്കുവട ഉണ്ടാക്കി വിതരണം ചെയ്തത്. അഡ്മിനിസ്േട്രറ്റിവ് ബ്ലോക്കിനു സമീപത്തുള്ള റോഡ് തടസ്സപ്പെടുത്തി എന്നു കാണിച്ചാണ് വിദ്യാർഥികൾക്ക് പിഴയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.