ന്യൂഡൽഹി: പരീക്ഷാ കാലത്ത് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് വിലക്കിയ പശ്ചിമ ബംഗാൾ സർക്കാറിെൻറ നടപടിക്കെത ിരെ ബി.ജെ.പി നൽകിയ ഹരജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനാണ്.
കുട്ടിക ളുടെ വിദ്യാഭ്യാസത്തിനാണ് മുൻതൂക്കം നൽകേണ്ടതിനാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന തിന് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ഇൗ വർഷം ഏപ്രിൽ- മേയ് മാസങ്ങളിലായി പൊതുതെരഞ്ഞെടുപ്പ് വരുമെന്നതിനാൽ പ്രചരണത്തിനായി ഫെബ്രുവരി-മാർച്ച് മാസങ്ങളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകമാണ് ഹരജി നൽകിയിരുന്നത്. ശബ്ദമലീനകരം എന്നത് അംഗീകരിക്കുന്നുവെന്നും എന്നാൽ ജനവാസമേഖലകളിൽ മുഴുവനും ഉച്ചഭാഷിണികൾ വിലക്കിയത് രാഷ്ട്രീയ ലാക്കോടെയാണെന്നും ബി.ജെ.പി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2013ലാണ് മമത ബാനർജി സർക്കാർ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ജനവാസമേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലകളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് വിലക്കിയത്. ആ മാസങ്ങളിൽ വാർഷിക പരീക്ഷകളും പൊതുപരീഷകളും നടക്കുന്നതിലാണ് ഉച്ചഭാഷിണികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.