രണ്ടാം ഹിതപരിശോധന: ഭീമഹരജി സര്‍ക്കാര്‍ തള്ളി

ലണ്ടന്‍: ബ്രിട്ടനില്‍ രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 41 ലക്ഷം ജനങ്ങള്‍ ഒപ്പുവെച്ച ഭീമഹരജി സര്‍ക്കാര്‍ തള്ളി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന 3.3 കോടി ജനങ്ങളുടെ തീരുമാനം മാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി  തള്ളിയത്. ബ്രെക്സിറ്റിനായുള്ള നടപടികള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ലക്ഷം ആളുകള്‍ ഒപ്പുവെച്ച ഹരജി പാര്‍ലമെന്‍റില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. ഹരജി ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.