ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥ തകര്‍ച്ചയിലേക്ക്

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തേക്കു പോവണമെന്ന തീരുമാനം ബ്രിട്ടന്‍െറ സാമ്പത്തികനില തകര്‍ത്തതായി റിപ്പോര്‍ട്ട്. നിര്‍മാണ, സേവന രംഗങ്ങളെ ബ്രെക്സിറ്റ് സാരമായി ബാധിച്ചു. ഉല്‍പാദനവും ഓര്‍ഡറുകളും കുറഞ്ഞു. എന്നാല്‍, കയറ്റുമതി വര്‍ധിച്ചത് ദുര്‍ബലമായ പൗണ്ടിനെ തുണച്ചു. ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിന്‍െറ തുടക്കത്തിലാണെന്ന് ലണ്ടനിലെ പ്രമുഖ മാക്രോ ഇക്കണോമിസ്റ്റ് സാമുവല്‍ തോംസ് അഭിപ്രായപ്പെട്ടു.
2009നുശേഷം ബ്രിട്ടന്‍ വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ് ഹാമണ്ട് ബ്രിട്ടന്‍െറ സാമ്പത്തികനില സുസ്ഥിരമാക്കുന്നതിന് നടപടികള്‍ക്ക് മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.