ലണ്ടന്‍: ലോകത്തെ ഏറ്റവും ചെലവേറിയ സ്മാര്‍ട്ഫോണ്‍ എന്ന വിശേഷണവുമായി സോളറിന്‍ വിപണിയില്‍. ഇസ്രായേല്‍ സ്റ്റാര്‍ട് അപ് ആയ സിറില്‍ ലാബ്സ് പുറത്തിറക്കുന്ന ഫോണിന് ഏകദേശം ഒമ്പത് ലക്ഷമാണ് വില. ഫോണിലൂടെയുള്ള ആശയവിനിമയങ്ങള്‍ സംരക്ഷിക്കാന്‍ സൈനികര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഈ ഫോണിലുണ്ടെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ബുധനാഴ്ച വൈകുന്നേരം ലണ്ടനില്‍ പുറത്തിറക്കിയ ഫോണിന്‍െറ പിന്‍വശത്ത് ശരീരിക സുരക്ഷാ ബട്ടണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന വൈ -ഫൈ ബന്ധം നല്‍കുന്ന കോര്‍ പ്രൊസസര്‍, 23.8 പിക്സല്‍ റിയര്‍ ക്യാമറ, 5.5 ഇഞ്ച് ഐ.പി.എസ് ലെഡ് ടൂ ടെ സ്ക്രീന്‍, ഉയര്‍ന്ന വേഗത, ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ലോകത്തില്‍ വേച്ചേറ്റവും ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ കൂടാതെ ഉയര്‍ന്ന സ്വകാര്യതയും ഉടമകള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ കമ്പനിയുടെ ഏജന്‍സിയില്ലാത്ത സ്ഥലത്ത് ഫോണ്‍ ലഭ്യമല്ല. 2006ലും 2011ലും പ്രമുഖ ഫോണ്‍ നിര്‍മാണ കമ്പനിയായ നോക്കിയ 21 കോടിയോളം വിലവരുന്ന 'സിഗ്നേച്ചര്‍ കോബ്രയും' മൂന്ന് ലക്ഷത്തോളം വിലവരുന്ന 'കോണ്‍സ്റ്റലേഷനും' വിപണിയിലിറക്കിയിരുന്നെങ്കിലും 2012 ആഡംബര ഫോണ്‍ ബ്രാന്‍റായ വെര്‍ച്യൂവുമായുള്ള കൂട്ടുകെട്ട് നോക്കിയ അവസാനിപ്പിച്ച ശേഷം ആറ് ലക്ഷം മുതല്‍ 14 ലക്ഷം വരെ വിലയുള്ള 'വെര്‍ച്യു ടി' ഫോണ്‍ വെര്‍ച്യു കമ്പനി വിപണിയിലത്തെിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.