അഭയാര്‍ഥികളെ വേണ്ട, പകരം പിഴയടക്കാമെന്ന് സ്വിസ് ഗ്രാമം

ലണ്ടന്‍: അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനുപകരം പിഴ നല്‍കാമെന്ന തീരുമാനവുമായി യൂറോപ്പിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നായ സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു ഗ്രാമം.രാജ്യം പുതുതായി നടപ്പിലാക്കിയ ക്വോട്ട സംവിധാനമനുസരിച്ച് ഒരോഗ്രാമവും നിശ്ചിത അഭയാര്‍ഥികളെ വീതം ഏറ്റെടുക്കണം.
ഇതിനു തയാറല്ളെങ്കില്‍ രണ്ടു ലക്ഷം പൗണ്ട് പിഴ നല്‍കണം. എന്നാല്‍, ഇതില്‍ പിഴയാണ് ഒബെര്‍വില്‍-ലിയലി ഗ്രാമം തെരഞ്ഞെടുത്തത്. 2,20,000 ജനസംഖ്യ വരുന്ന ഈ ഗ്രാമത്തില്‍ 300 പേര്‍ കോടീശ്വരന്മാരാണ്.

വിഷയം വോട്ടിനിട്ടപ്പോള്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് എതിരായി ഗ്രാമത്തിലുള്ളവര്‍ വോട്ടു ചെയ്തു. അതേസമയം, തീരുമാനത്തിലെ വംശീയത ചൂണ്ടിക്കാട്ടി ഒരുവിഭാഗം രംഗത്തുവന്നു. അഭയാര്‍ഥികളെ നിരസിക്കുന്നത് വംശീയതയല്ളെന്ന് ഗ്രാമത്തിന്‍െറ മേയര്‍ ആന്ദ്രേസ് ഗ്ളാര്‍നെര്‍ക്ക് പറയേണ്ടിവന്നു.

നിരസിച്ച അഭയാര്‍ഥികള്‍ സിറിയയില്‍നിന്നുള്ളവരോ സാമ്പത്തികമായി തകര്‍ന്ന മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരോ ആയിരിക്കുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ളെന്നും സിറിയന്‍ അഭയാര്‍ഥികള്‍ സഹായം അര്‍ഹിക്കുന്നവര്‍ തന്നെയാണെന്നും ഗ്ളാര്‍നെര്‍ കൂട്ടിച്ചേര്‍ത്തു.
പിഴയായി നല്‍കുന്ന പണം അവരെ സഹായിക്കാനായി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.