കണ്ണൂർ: മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് രഖിൽ സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. വെടിവെക്കാനുള്ള പരിശീലനവും അവിടെ നിന്നു ലഭിച്ചു. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും പൊലീസിെൻറ പക്കലുണ്ട്. കൂടുതൽ അന്വേഷണത്തിനായി അന്വേഷണസംഘം ഉടൻ ബിഹാറിലേക്ക് തിരിക്കും.
രഖിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബിഹാറിലെ ഉൾഗ്രാമങ്ങളിൽ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് അവിടെ നിന്നും തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചത്. ഉത്തരേന്ത്യൻ മാതൃകയിലുള്ള കൊലയാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി: കോതമംഗലത്ത് ഡെൻറൽ കോളജ് വിദ്യാർഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി മേലൂർ സ്വദേശി രഖിലിെൻറ മൃതദേഹം സംസ്കരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ പിണറായി പന്തക്കപ്പാറ വാതക ശ്മശാനത്തിലായിരുന്നു സംസ്കാരം. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി ശനിയാഴ്ച രാത്രി വൈകിയാണ് മൃതദേഹം സ്വദേശമായ തലശ്ശേരിയിൽ എത്തിച്ചത്.
ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചത്. ഞായറാഴ്ച രാവിലെ മേലൂരിലെ വീട്ടിലെത്തിച്ചു. അരമണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വെച്ചു. ധർമടം പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രവി, സി.പി.എം പിണറായി ഏരിയ കമ്മിറ്റി അംഗം ടി. അനിൽ, ലോക്കൽ സെക്രട്ടറി വരച്ചൽ സന്തോഷ്, കോൺഗ്രസ് നേതാക്കളായ കെ. രഘുനാഥ്, കണ്ടോത്ത് ഗോപി ഉൾപ്പെടെ ചുരുക്കം പ്രമുഖരും ഏതാനും നാട്ടുകാരും മാത്രമേ മൃതദേഹം കാണാൻ വീട്ടിലെത്തിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.