തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ മന്ത്രിമാർക്കായി 10 കാറുകൾ കൂടി വാങ്ങാൻ തീരുമാനം. എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വി.ഐ.പി സന്ദർശനവുമായി ബന്ധപ്പെട്ടും വാങ്ങാനാണ് തീരുമാനം. നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന കാറുകളുടെ കാലപ്പഴക്കം പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം.
ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങുന്നത്. ടൂറിസം വകുപ്പാണ് മന്ത്രിമാർക്കുൾപ്പെടെ കാറുകൾ നൽകുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടരക്കോടി രൂപ ചെലവാക്കി 10 കാറുകൾ വാങ്ങാനുള്ള തിരുമാനം. പല വകുപ്പു തലവന്മാരുടെ കാറുകളും പഴക്കം ചെന്നതാണെന്നും മാറ്റണമെന്ന ആവശ്യവും നിലവിലുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇതിനൊന്നും അനുമതി ലഭ്യമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.