കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ഇനി രാപ്പകല്‍ വ്യത്യാസമില്ലാതെ 100 അടി ഉയരത്തിൽ ദേശീയപതാക പാറിക്കളിക്കും. രാജ്യത്തെ എ വൺ റെയിൽവേ സ്റ്റേഷനുകളിൽ 100 അടി (30 മീറ്റർ) ഉയരത്തിൽ ദേശീയ പതാക ഉയർത്തണമെന്ന റെയിൽവേ നിർദേശമനുസരിച്ചാണ് കോഴിക്കോട്ട് പതാക ഉയർത്തിയത്.
കഴിഞ്ഞ ഒക്ടോബർ 22നാണ് റെയിൽവേ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എല്ലാ സോണുകൾക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്. നാലാം പ്ലാറ്റ്ഫോമിന് മുന്നിലാണ് പതാക സ്ഥാപിച്ചത്. രാത്രി ദേശീയപതാക തിളങ്ങിക്കാണാന്‍ പ്രത്യേക ദീപാലങ്കാര സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ആർ.പി.എഫിനാണ് സംരക്ഷണ ചുമതല.
ഇന്ത്യൻ പതാക നിയമപ്രകാരം രാവിലെ ഉയര്‍ത്തുന്ന പതാക സന്ധ്യക്കുമുമ്പ് താഴ്ത്തണം. എന്നാൽ, 100 അടിക്ക് മുകളിലും മറ്റു വ്യവസ്ഥകൾ പാലിച്ചും സ്ഥാപിക്കുന്നവ താഴ്ത്തേണ്ടതില്ല. ജനുവരി തുടക്കത്തിലാണ് പതാക സ്തംഭത്തിെൻറ നിർമാണ പ്രവൃത്തി ആരംഭിച്ചത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇൗ പദ്ധതി.
ഒാരോ സ്റ്റേഷനിലും നവീകരണത്തിനായി ചെലവഴിക്കുന്ന തുകയിൽനിന്നാണ് പതാകസ്തംഭം നിർമിക്കാൻ പണമെടുക്കുന്നത്. കോഴിക്കോട്ട് ഏതാണ്ട് 10 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ബജാജ് കമ്പനിക്കായിരുന്നു നിർമാണ ചുമതല. ശനിയാഴ്ച രാവിലെ 10.30ന് നടന്ന ചടങ്ങിൽ കോഴിക്കോട് റെയിൽവേ സ്േറ്റഷൻ ഡയറക്ടർ പി. മൊയ്തീൻകുട്ടി, മാനേജർ െക.വി. വിജയകുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.