കട്ടപ്പന: വീടിന് തീ പിടിച്ച് വയോധികക്ക് ദാരുണാന്ത്യം. വണ്ടൻമേട് ശിവൻകോളനിയിൽ ജഗൻ ഇല്ലത്തിൽ ശിവൻ നായ്ക്കരുടെ ഭാര്യ സരസ്വതി(100) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്.
വീട്ടിൽ നിന്നു പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തി തീ അണച്ചെങ്കിലും സരസ്വതിയെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.