തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസിെൻറ ദേശീയ നേതാവുമായിരുന്ന ലീഡര്‍ കെ. കരുണാകരെൻറ നൂറാം ജന്മദിനം ബുധനാഴ്ച. 1918 ജൂലൈ അഞ്ചിന് തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിലാണ് കരുണാകരെൻറ ജനനം.
സംസ്ഥാന കോൺഗ്രസ് നേതൃത്വം കരുണാകരെൻറ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കുകയാണ്. ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ ബുധനാഴ്ച വൈകീട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സിയിലും ഇന്ന് രാവിലെ അനുസ്മരണ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. ജില്ല തലങ്ങളിൽ ഡി.സി.സി പ്രസിഡൻറുമാര്‍ ചെയര്മാന്മാരായി സ്വാഗതസംഘം രൂപവത്കരിച്ച് വിവിധപരിപാടികൾ സംഘടിപ്പിക്കും. ‘കെ. കരുണാകരെൻറ കേരളം’ വിഷയത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ദേശീയ നേതാക്കളെ പെങ്കടുപ്പിച്ച് സെമിനാറുകളും സംഘടിപ്പിക്കും. 1948 മുതല്‍ 1995 വരെയുള്ള കെ. കരുണാകരെൻറ നിയമസഭാപ്രസംഗം ജന്മ-ശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി പുസ്തകരൂപത്തില്‍ പുറത്തിറക്കും.
സ്കൂള്‍-കോളജ് വിദ്യാർഥികള്‍ക്കായി സംസ്ഥാനതലത്തില്‍ ചിത്രരചന മത്സരവും നടത്തും. കെ. കരുണാകരെൻറ പേരിലുള്ള ബെസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ ഇന്‍ ഇന്ത്യ അവാര്‍ഡും ഇക്കാലയളവില്‍ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.