ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 1148 കോടി ബെവ്കോക്ക് തിരിച്ചുകിട്ടും

തിരുവനന്തപുരം: ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 1148 കോടി രൂപ ബെവ്കോക്ക് (കെ.എസ്.ബി.സി) തിരിച്ചുകിട്ടാൻ വഴിയൊരുങ്ങി. ആദായനികുതി വകുപ്പ് 2019ൽ നികുതിയായി ഈടാക്കിയ 1015 കോടി രൂപയും അതിന്‍റെ പലിശയും ചേർന്നതാണ് ഈ തുക. കെ.എസ്.ബി.സിയുടെ ബാങ്ക് അക്കൗണ്ടുകൾ അറ്റാച്ച് ചെയ്ത് 668 കോടി രൂപയാണ് ആദ്യം പിടിച്ചെടുത്തത്. പിന്നാലെ കെ.എസ്.ബി.സി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. അത് നീക്കാനായി 347 കോടി രൂപ കൂടി അടയ്ക്കേണ്ടിവന്നു.

ടേൺ ഓവർ ടാക്സ്, സർചാർജ് എന്നിവ ചെലവായി കണക്കാക്കാൻ കഴിയില്ലെന്ന വാദമുന്നയിച്ചായിരുന്നു ആദായനികുതി വകുപ്പിന്‍റെ നടപടി. ഇതിനെതിരെ കെ.എസ്.ബി.സി സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.

ബെവ്കോയുടെ ആവശ്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിൽ പിടിച്ചുവെച്ച തുക പലിശസഹിതം വിട്ടുനൽകാൻ ആദായനികുതി കമീഷണർ ഉത്തരവിട്ടു.

748 കോടി രൂപ വിട്ടുനൽകാനാണ് ഉത്തരവ്. ഇതിൽ 344 കോടി രൂപ ഇതിനകം ലഭിച്ചു. 404 കോടി രൂപ കെ.എസ്.ബി.സിയുടെ അക്കൗണ്ടിൽ ലഭ്യമാക്കാനുള്ള നടപടി തുടരുകയാണ്. പലിശയടക്കം മറ്റൊരു 400 കോടി രൂപക്കുള്ള നടപടിയും തുടരുകയാണ്. ഇതോടെ കോർപറേഷനും സംസ്ഥാന സർക്കാറിനും അഞ്ചുവർഷമായി നഷ്ടപ്പെട്ട 1148 കോടി രൂപയാണ് തിരിച്ചുകിട്ടുക.

Tags:    
News Summary - 1148 crore seized by the Income Tax Department will be returned to Bevco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:34 GMT