ആലുവ: റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 12 ബസ് ഡ്രൈവർമാർക്ക് പിടിവീണു. ഇതിൽ പത്ത് പേർ സ്കൂൾ വാഹനം ഓടിച്ചവരാണ്. അങ്കമാലിയിൽ അഞ്ച് ഡ്രൈവർമാരെയാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ സ്ക്കൂൾ കോളജ് വാഹനങ്ങൾ ഓടിച്ചവരാണ്.
വടക്കേക്കരയിൽ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. വിദ്യാർഥികളുമായി വാഹനമോടിച്ച് വരുമ്പോഴാണ് പിടികൂടിയത്. പറവൂരും, കോടനാടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രണ്ട് ഡ്രൈവർമാരെ വീതം മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.
പുലർച്ചെ അഞ്ചിന് തുടങ്ങി 409 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.