തൃശൂർ: കോഴിക്കോട് മസ്തിഷ്ക ജ്വരവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചത് നിപ കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയോടെയാണ് പൂണെയിൽ നിന്നും കുട്ടിയുടെ സ്രവ പരിശോധന സാമ്പിളുകളുടെ ഫലം ലഭിച്ചത്. ഉടൻ തന്നെ ഉന്നതതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയാറാക്കി. കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി. കൂടുതൽ വിശദമായ സമ്പർക്ക പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് സമ്പർക്ക പട്ടിക തയാറാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ചികിത്സക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടിയുടെ രോഗം ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.