അഗളി\മണ്ണാർക്കാട്: അട്ടപ്പാടിയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 12 പേരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരിയായി പ്രവർത്തിച്ച ആനക്കട്ടി സ്വദേശി ഇന്ദുമതി (19), ആനക്കട്ടി രതീഷ് (20), നെല്ലിപ്പതി ഊരിലെ ശിവകുമാർ (22), വീനസ് രാജ് (20), കാരറ ഊരിലെ മണികണ്ഠൻ (20), താഴെ സാമ്പാർകോട് ഊരിലെ രാംരാജ് (20), സുധീഷ് (21), ഭൂതിവഴി ഊരിലെ രാജേഷ് (25), എം. കുമാർ (23), അരവിന്ദ് (22), കാരയൂർ ഈശ്വരൻ (20), നെല്ലിപ്പതി എം. കുമാർ (23) എന്നിവരാണ് പിടിയിലായത്.
അതിനിടെ, റിമാൻഡ് ചെയ്യാൻ മണ്ണാർക്കാട് കോടതിയിലെത്തിച്ച പ്രതികളിലൊരാൾ പൊലീസ് വാനിൽനിന്ന് രക്ഷപ്പെട്ടു. നെല്ലിപ്പതി ഊരിലെ വീനസ് രാജാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.പെൺകുട്ടിയെ കാണാതായതുമായ ബന്ധപ്പെട്ട കേസിലുൾപ്പെട്ട നാലുപ്രതികളെ മണ്ണാർക്കാട് മജിസ്േട്രറ്റ് മുമ്പാകെ ഹാജരാക്കാൻ വന്നതായിരുന്നു. ബാക്കി എട്ട് പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് സെഷൻസ് അഡീഷനൽ കോടതിയിൽ ഹാജരാക്കാൻ വാനിൽ ഇരുത്തിയതായിരുന്നു.
ഇതിനിടെയാണ് വീനസ് രാജ് പൊലീസിെൻറ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പ്രതിയുടെ പിറകെ പൊലീസും നാട്ടുകാരും ഓടിയെങ്കിലും പിടികൂടാനായില്ല. രാത്രി ഏറെ വൈകിയും പ്രതിക്കായി പൊലീസ് തിരച്ചിലിലാണ്. അതേസമയം, പീഡനത്തിരയായ പെൺകുട്ടി വെള്ളിയാഴ്ച ഉച്ചയോടെ മജിസ്േട്രറ്റിന് മുമ്പാകെ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.