തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് തകർത്ത തീരദേശത്തെ പുനരുദ്ധരിക്കാൻ ബജറ്റിൽ 2000 കോടിയുടെ പാക്കേജ്. മേഖലയുടെ സാമൂഹിക- സാമ്പത്തിക സുരക്ഷ ലക്ഷ്യമിടുന്നതാണ് പാക്കേജ്.
ഒാഖിയുടെ പശ്ചാത്തലത്തിൽ ഉള്‍ക്കടലില്‍ അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. തീരദേശ ഗ്രാമങ്ങളെ ഉപഗ്രഹം വഴി ബന്ധിപ്പിക്കാന്‍ നൂറ് കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കും. തീരദേശ ഗ്രാമങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തും. തീരദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 150 കോടിയും തീരേദശത്തെ ഹരിതവത്കരിക്കാൻ 150 കോടിയും നീക്കി വെച്ചു.
തീരദേശ റോഡുകളുടെ വികസനമടക്കം തീരദേശ മേഖലയുടെ മൊത്തം വികസനത്തിന് 600 കോടിയുടെ പദ്ധതി. മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. മത്സ്യഫെഡിെൻറ കീഴില്‍ മത്സ്യം സൂക്ഷിക്കാന്‍ കൂടുതല്‍ സ്‌റ്റോറേജുകള്‍ സ്ഥാപിക്കും.
സംസ്ഥാനത്തെ മത്സ്യ ബന്ധന തുറമുഖ വികസനത്തിന് 584 കോടി നബാര്‍ഡിൽ നിന്ന് വായ്പ എടുക്കും. കിഫ്ബിയിൽ നിന്ന് 900കോടിയുടെ നിക്ഷേപം സ്വീകരിക്കും. ചേത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ രണ്ടാംഘട്ട വികസനവും കോഴിക്കോട് ബീച്ച് ആശുപത്രി, ഫറോക്ക്, കരുനാഗപ്പള്ളി, കൊല്ലം, ആലപ്പുഴ, ചരുവേട്ടി, ചെട്ടിപ്പട്ടി താലൂക്ക് ആശുപത്രികളെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും.
എല്ലാ തീരദേശ സ്കൂളുകളും നവീകരണ പട്ടികയിൽ പെടുത്തും. തീരദേശത്ത് 250-ല്‍ കൂടുതല്‍ കുട്ടികൾ പഠിക്കുന്ന എല്ലാ സ്‌കൂളുകളേയും ഹൈടെക്കാക്കി മാറ്റും. ചെല്ലാനം പൊന്നാന്നി തുടങ്ങിയ മേഖലകളിലെ കടല്‍ക്ഷോഭത്തിനെതിരെ പ്രത്യക പദ്ധതി രൂപീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് െഎസക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.