തിരുവനന്തപുരം: തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലും വീണ്ടും ഉണ്ടായ ശക്തമായ മഴയില്‍ അകപ്പെട്ട ജനങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ വീണ്ടും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന മാനിച്ച് ദക്ഷിണ വ്യോമസേനയുടെ എം.ഐ-17 ഹെലികോപ്റ്ററുകള്‍ തിരുപ്പതിയിലും താമ്പരത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
കൂടാതെ ചെന്നൈയില്‍ ആഹാര സാധനങ്ങള്‍, വെള്ളം, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യാനും പ്രളയത്തില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും രണ്ട് എം.ഐ-17 ഹെലികോപ്റ്ററുകള്‍ ബംഗളൂരുവിലും തഞ്ചാവൂരിലും സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു. കാവാവസ്ഥ മെച്ചപ്പെടുന്ന മുറക്ക് ഈ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെന്നൈയിലേക്ക് പുറപ്പെടുമെന്നും വ്യോമസേനാ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.