എസ്.എന്‍.ഡി.പി യോഗം വായ്പാവിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല –മന്ത്രി

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സ് ഇനത്തില്‍ എടുത്ത വായ്പക്ക് വിനിയോഗ സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കിയിട്ടില്ളെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. അന്വേഷണം നടക്കുകയാണെന്നും തുക ദുരുപയോഗം ചെയ്തെന്ന് കണ്ടത്തെിയാല്‍ 12 ശതമാനം അധികപലിശ ചുമത്തി തുക തിരിച്ചുപിടിക്കുമെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് തിരിമറികള്‍ നടന്നിട്ടില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹത്തിന്‍െറ വാദങ്ങള്‍ ഖണ്ഡിക്കുന്ന രേഖകള്‍ മന്ത്രി നിയമസഭയില്‍ വെച്ചത്. ഫിനാന്‍സ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് (ധന വിനിയോഗ സര്‍ട്ടിഫിക്കറ്റ്) സമര്‍പ്പിക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന്‍ വീഴ്ചവരുത്തിയെന്നും നിയമനടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ ഓഫിസര്‍മാര്‍ നിര്‍ദേശിക്കുന്ന ഒരുഡസനോളം ഫയലുകള്‍ പിന്നാക്കവികസന കോര്‍പറേഷനില്‍ കെട്ടിക്കിടക്കുമ്പോഴാണ് അന്വേഷണം നടക്കുകയാണെന്ന് മന്ത്രി അറിയിച്ചത്.  എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലെ സ്വാശ്രയ സ്വയംസഹായ സംഘങ്ങള്‍ സന്ദര്‍ശിച്ച ജില്ലാ ഓഫിസര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളും വെള്ളാപ്പള്ളിക്കെതിരാണ്. ഇതെല്ലാം പൂഴ്ത്തിയാണ് അന്വേഷണം പുരോഗമിക്കുകയാണെന്ന നിലപാട് മന്ത്രി ആവര്‍ത്തിക്കുന്നത്. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് നടന്ന തിരിമറികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതെല്ലാം അവഗണിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.