മഞ്ചേരി: വയനാട് ഡി.എം.ഒ ഡോക്ടര്‍ പി.വി. ശശിധരനെ (50) മഞ്ചേരി പന്തല്ലൂര്‍ മുടിക്കോട്ടെ വീടിനടുത്തുള്ള സ്വന്തം ക്ളിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെ ശശിധരന്‍ വയനാട് ഡി.എം.ഒ ഓഫിസിലേക്ക് പുറപ്പെട്ടിരുന്നു. അതിനുശേഷം ഭാര്യയും രണ്ട് മക്കളും കുടുംബ വീടായ കണ്ണൂരിലേക്ക് പോയി. എന്നാല്‍, മാനന്തവാടിയിലെ ഓഫിസില്‍ ശശിധരന്‍ എത്താതിരിക്കുകയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ ഉച്ചയോടെ വയനാട് ഡെപ്യൂട്ടി ഡി.എം.ഒ മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഏറ്റവും അവസാനം പന്തല്ലൂര്‍ മുടിക്കോട് ടവറിന്‍െറ പരിധിയിലായിരുന്നതായി കണ്ടത്തെി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുടിക്കോട്ടെ വീടിന്‍െറ സമീപത്തെ ക്ളിനിക്കില്‍ രോഗികളെ പരിശോധിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പയ്യന്നൂര്‍ സ്വദേശിയായ ശശിധരന്‍ 20 വര്‍ഷത്തിലേറെയായി ആനക്കയം മുടിക്കോടാണ് താമസം. ആത്മഹത്യക്ക് കാരണം വ്യക്തിപരമാണെന്ന കത്ത് മൃതദേഹം കണ്ടത്തെിയ മുറിയില്‍നിന്ന് പൊലീസിന് ലഭിച്ചു. സംസ്കാര ചടങ്ങുകള്‍ കണ്ണൂര്‍ പയ്യന്നൂരിലെ കുടുംബവീട്ടില്‍ ബുധനാഴ്ച നടത്തും. ഭാര്യ: ഷീബ. മക്കള്‍: ജ്യോല്‍സ്ന, ജസ്വന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.