ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അന്തിമ വിജ്ഞാപനം നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പുറത്തുവരാനുള്ള സാധ്യത മങ്ങി. അടുത്തമാസം നാലു ദിവസം ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി വിജ്ഞാപന കാര്യത്തില്‍ വ്യക്തതയുണ്ടാക്കുമെന്നും പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍െറ ആദ്യവാരം എം.പിമാരുടെ പ്രത്യേക യോഗം വിളിക്കുമെന്നും കേരളത്തില്‍നിന്നുള്ള എല്‍.ഡി.എഫ് എം.പിമാരെ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു.
ബജറ്റ് സമ്മേളനം തുടങ്ങുന്നത് ഫെബ്രുവരി അവസാനമാണ്. അതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പ് വിജ്ഞാപനം പുറത്തിറക്കാന്‍ കഴിയില്ല. മാര്‍ച്ചിലാണ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരിക. തെരഞ്ഞെടുപ്പു വേളയില്‍ പശ്ചിമഘട്ടം വിഷയമാക്കാന്‍ ബി.ജെ.പി അടക്കം പാര്‍ട്ടികള്‍ക്ക് താല്‍പര്യവുമില്ല. ചില സംസ്ഥാനങ്ങള്‍ അഭിപ്രായം അറിയിച്ചിട്ടുമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ചര്‍ച്ചക്ക് തയാറാണെന്നും ആശങ്ക പരിഹരിക്കാതെ റിപ്പോര്‍ട്ട് നടപ്പാക്കില്ളെന്നും എം.പിമാരോട് പരിസ്ഥിതി മന്ത്രി പറഞ്ഞു. അഡ്വ. ജോയ്സ് ജോര്‍ജ്, പി. കരുണാകരന്‍, പി.കെ. ശ്രീമതി, എം.ബി. രാജേഷ്, പി.കെ. ബിജു എന്നിവരാണ് മന്ത്രിയെ കണ്ടത്. കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ബാക്കിയാണെന്നും മന്ത്രി പറഞ്ഞു.
ജനവാസ കേന്ദ്രങ്ങള്‍ക്കിടയിലെ ചതുപ്പും തരിശും പാറയും റോഡും തോടും മറ്റും ഇ.എസ്.എ ആയി അംഗീകരിക്കാന്‍ കഴിയില്ളെന്നും മന്ത്രി പറഞ്ഞു. 123 വില്ളേജുകള്‍ പരിസ്ഥിതി ലോലമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിച്ച് അന്തിമ വിജ്ഞാപനം ഇറക്കാന്‍ കാലതാമസം വരുത്തരുതെന്ന് യു.ഡി.എഫ് എം.പിമാരും മന്ത്രിക്ക് കത്ത് നല്‍കി. ആന്‍േറാ ആന്‍റണി, എം.ഐ. ഷാനവാസ്, ജോസ് കെ. മാണി, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവരാണ് മന്ത്രിക്ക് കത്ത് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.