എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിലെ വീഴ്ച: വിരമിച്ച പരീക്ഷാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഷോകോസ്


തിരുവനന്തപുരം: കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനത്തിലെ വീഴ്ചകളില്‍ ഉത്തരവാദികളെന്ന് കണ്ട് അന്നത്തെ പരീക്ഷാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. വീഴ്ച സംബന്ധിച്ച് അന്വേഷിച്ച പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി.
പരീക്ഷാഫലപ്രഖ്യാപന സമയത്ത് പരീക്ഷാ സെക്രട്ടറിയായിരുന്ന എല്‍. സുകുമാരന്‍, പരീക്ഷാഭവനില്‍ ഡെപ്യൂട്ടേഷനിലുള്ള സിസ്റ്റം മാനേജര്‍ ബെനിത, 21 അധ്യാപകര്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ കഴിഞ്ഞ മേയില്‍ സര്‍വിസില്‍നിന്ന് വിരമിച്ച പരീക്ഷാ സെക്രട്ടറി സുകുമാരന് നോട്ടീസ് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു. മറ്റുള്ളവര്‍ക്കെല്ലാം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എ.ഡി.പി.ഐ (വിജിലന്‍സ്) ജോണ്‍സ് വി. ജോണ്‍ ആണ് നോട്ടീസ് നല്‍കിയത്.
എസ്.എസ്.എല്‍.സി പരീക്ഷക്ക് ഹാജരാകാതിരുന്നവരുടെ വിവരം ഓണ്‍ലൈനായി പരീക്ഷാഭവന് കൈമാറാതിരുന്ന പ്രധാന അധ്യാപകര്‍, തെറ്റായി മാര്‍ക്കുകള്‍ ഓണ്‍ലൈന്‍ രീതിയില്‍ രേഖപ്പെടുത്തിയ മൂല്യനിര്‍ണയ ക്യാമ്പ് ഓഫിസര്‍മാര്‍, സ്കോര്‍ സൂപ്പര്‍വൈസര്‍മാരായ അധ്യാപകര്‍ എന്നിവര്‍ക്കാണ് കുറ്റക്കാരെന്ന് കണ്ട് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
സംസ്ഥാന വ്യാപകമായി നടന്ന 54 ക്യാമ്പുകളില്‍ ഏതാനും എണ്ണത്തിലാണ് വീഴ്ച കണ്ടത്തെിയത്.  ഈ ക്യാമ്പിന്‍െറ ചുമതലയുണ്ടായിരുന്നവര്‍ക്കാണ് നോട്ടീസ്. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി വിദ്യാഭ്യാസ വകുപ്പിന് കളങ്കമുണ്ടാക്കിയതിന് കാരണം കാണിക്കാനാണ് നിര്‍ദേശം.
സി. ഇവാഞ്ചലിന്‍ -ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസ് തൈക്കാട്, എസ്. പ്രഭ -ഗവ. വി.എച്ച്.എസ്.എസ് ഞെക്കാട്, വി.ആര്‍. ഷൈല -ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ആലപ്പുഴ, പി. ഗീതാകുമാരി -ഗവ. എച്ച്.എസ്.എസ്.എസ് ചേര്‍ത്തല,  എച്ച്.വി.സി മുരളീധരന്‍ -ഗവ. എം.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തൃശൂര്‍, ടി.സി. വിലാസിനി -എസ്.ആര്‍.വി ഗവ. മോഡല്‍ എച്ച്.എസ്.എസ്. എറണാകുളം, എം. ടെസി -ഗേള്‍സ് എച്ച്.എസ്.എസ് ആലുവ, കെ.ടി. ബേബി ജോസഫ് -സെന്‍റ് ഡൊമിനിക് എച്ച്.എസ് കാഞ്ഞിരപ്പള്ളി, പി.ബി. ശ്യാമള -ഗവ.വി.എച്ച്.എസ് തലയോലപ്പറമ്പ്, ഇ.എം. സരസ്വതി -ഗവ. എച്ച്.എസ്.എസ് ഗേള്‍സ് എറണാകുളം, വി. ജമീല -ജി.ബി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, എം. രവീന്ദ്രന്‍ -ഗവ. രാജാസ് എച്ച്.എസ്.എസ് കോട്ടക്കല്‍,  പി. സുഹ്റാബീവി -പട്ടാമ്പി ജി.എച്ച്.എസ്.എസ്, കെ. രമേഷ് -ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് -കണ്ണൂര്‍, പി.എന്‍. കമലാക്ഷി -മൂത്തേടത്ത് എച്ച്.എസ്.എസ് തളിപ്പറമ്പ്, പി.വി. ശ്രീനിവാസന്‍ -എസ്.കെ.എം.ജി.എച്ച്.എസ്.എസ് കല്‍പറ്റ, മധുസൂദനന്‍ പിള്ള -എച്ച്.എസ്.എസ് ചൊവ്വ, കണ്ണൂര്‍, ഡി. ഗീത -ഗവ. ഗണപത് ബോയ്സ് ഹൈസ്കൂള്‍ ചാലപ്പുറം, സി.പി. സുരേന്ദ്രന്‍ -വി.എച്ച്.എസ്.എസ് സ്പോര്‍ട്സ് കണ്ണൂര്‍, എം.കെ. പ്രകാശന്‍ -ഗവ. ഗേള്‍സ് എച്ച്.എസ്.എസ് തലശ്ശേരി, കെ.കെ. കമല -ഗവ. വി.എച്ച്.എസ്.എസ് പയ്യോളി എന്നിവര്‍ക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.