തിരുവനന്തപുരം: പാമോലിന്‍ അഴിമതിക്കേസിലെ പ്രതിയായ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മന്ത്രിമാരെ കടത്തിവെട്ടുന്ന അഴിമതിക്കാണ് നേതൃത്വം വഹിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. തലസ്ഥാനനഗരത്തില്‍ നടപ്പാക്കുന്ന ഓപറേഷന്‍ അനന്തയുടെ പേരില്‍ പ്രകൃതിദുരന്തനിവാരണ വകുപ്പില്‍നിന്ന് 30 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ ചീഫ് സെക്രട്ടറി നേരിട്ട് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിച്ചില്ളെന്നുമാത്രമല്ല, ഓപറേഷന്‍ അനന്ത ജനങ്ങള്‍ക്ക് അനന്തമായി ദുരിതംവിതച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിന്‍െറ പ്രവൃത്തികള്‍ ആരെ ഏല്‍പ്പിച്ചെന്നും എത്ര രൂപ വിനിയോഗിച്ചെന്നും എത്ര നാളിനുള്ളില്‍ പൂര്‍ത്തിയാവുമെന്നും എത്ര തുക കൂടി അധികം നല്‍കേണ്ടിവരുമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അനന്തയുടെ പേരില്‍ വാര്‍ത്താസമ്മേളനം നടത്തിയ ചീഫ് സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യണം.
ഹോസ്പിറ്റാലിറ്റി സെന്‍റര്‍ നടത്തിപ്പ് എന്ന പേരില്‍ ഗോള്‍ഫ് ക്ളബ് പരമരഹസ്യമായി വന്‍കിട സ്വകാര്യഗ്രൂപ്പിന് കൈമാറാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് മന്ത്രി വെളിപ്പെടുത്തണം. ചീഫ്സെക്രട്ടറിയുടെ ബംഗ്ളാവിന്‍െറ നിര്‍മാണത്തിലെ അഴിമതിയും നടപടിക്രമങ്ങളിലെ വീഴ്ചയും മുമ്പേ വാര്‍ത്തയായതാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന സര്‍ക്കാറിന് ചേരുന്നയാളാണ് താനെന്ന് ചീഫ്സെക്രട്ടറി തെളിയിച്ചെന്നും വി.എസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.