പല്ലാരിമംഗലത്ത് ലീഗ്, ബി.ജെ.പി വിജയികള്‍ ഒന്നിച്ച് സ്വീകരണം ഏറ്റുവാങ്ങി

കോതമംഗലം: ഗ്രൂപ്പുപോരിനെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ പല്ലാരിമംഗലത്ത് ലീഗ് ബി.ജെ.പിയെ കൂട്ടുപിടിച്ചതായി ആരോപണം. വിജയാഘോഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പങ്കെടുത്തതോടെയാണ് ധാരണ പരസ്യമായത്. പാര്‍ട്ടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റും നിലവില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്ന പി.കെ. മൊയ്തു, പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് കെ.പി. മക്കാറിന്‍െറ മകന്‍ കെ.എം. ശംസുദ്ദീന്‍ എന്നിവരായിരുന്നു ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍. ഇവര്‍ക്കെതിരെ ലീഗ് പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ.എം. അബ്ദുല്‍ കരീം, ജില്ലാ പ്രവര്‍ത്തക സമിതിയംഗം കെ.എം. സിദ്ദീഖ് എന്നിവര്‍ വിമതരായി വന്ന സാഹചര്യത്തിലാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയുമായി ധാരണയിലത്തെിയത്.
നെല്ലിക്കുഴിയിലും ധാരണയുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ ബി.ജെ.പി പല്ലാരിമംഗലം ബ്ളോക് സ്ഥാനാര്‍ഥി വി. ഷിജു പങ്കെടുത്തതോടെ രഹസ്യധാരണ പരസ്യമായി. ഷിജുവും മൊയ്തുവും ഒന്നിച്ചാണ് തുറന്ന വാഹനത്തില്‍ സ്വീകരണം ഏറ്റുവാങ്ങിയത്. 38 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് മൊയ്തു എട്ടാം വാര്‍ഡില്‍നിന്ന് വിജയിച്ചത്. ഇവിടെ ബി.ജെ.പിക്ക് സ്ഥാനാര്‍ഥി ഇല്ലായിരുന്നു.
പല്ലാരിമംഗലം ബ്ളോക് ഡിവിഷനിലേക്ക് മത്സരിച്ച കെ.എം. ഇബ്രാഹിമിന്‍െറ തോല്‍വിയിലും എതിര്‍വിഭാഗം പ്രവര്‍ത്തിച്ചതായി വ്യക്തമായി. എതിര്‍ സ്ഥാനാര്‍ഥി ഒ.ഇ. അബ്ബാസിന് 2300 വോട്ടിന്‍െറ ഭൂരിപക്ഷമാണ് ലഭിച്ചത്.  ഇതിനെതിരെ മറുവിഭാഗം സംസ്ഥാനനേതൃത്വത്തിന് പരാതിയുമായി ബുധനാഴ്ച പാണക്കാട്ട് എത്തും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.