കൊല്ലം: ആർ. ബാലകൃഷ്ണപിള്ള മുന്നണി വിട്ടത് കൊല്ലം ജില്ലയിൽ യു.ഡി.എഫിന് ദോഷം ചെയ്തെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളാ കോൺഗ്രസ് ബി ഒപ്പമുണ്ടായിരുന്നെങ്കിൽ കൊട്ടാരക്കരയിലും പത്തനാപുരത്തും കോൺഗ്രസിന് കനത്ത തോൽവി ഉണ്ടാകുമായിരുന്നില്ലെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എൻ.ഡി.പി-ബി.ജെ.പി കൂട്ടുകെട്ടിനെ പ്രതിരോധിക്കാൻ സംസ്ഥാന തലത്തിൽ കോൺഗ്രസിന് കഴിഞ്ഞില്ല. ബീഫ് വിവാദത്തിൽ പ്രതിരോധം തീർക്കാനായില്ല. കൊല്ലത്തെ പരമ്പരാഗത തൊഴിൽമേഖലകൾ യു.ഡി.എഫിനെ കൈവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവന്ന കശുവണ്ടി വികസന കോർപറേഷനിലെ അഴിമതിയാരോപണവും പ്രതികൂലമായി. അണികളോട് മാന്യമായി പെരുമാറുന്ന നേതൃത്വമാണ് വേണ്ടതെന്നും പുതിയ മുഖങ്ങൾ വരണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.