തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ മൈക്രോ ഫിനാന്‍സ് ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി.
എസ്.പി ശ്രീധരനാണ് അന്വേഷണചുമതല. ഒക്ടോബര്‍ 13ന് മന്ത്രി രമേശ് ചെന്നിത്തലക്ക് വി.എസ് നല്‍കിയ പരാതി ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ വഴി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് കൈമാറിയിരുന്നു. എന്നാല്‍, ഇതില്‍ നടപടിയെടുക്കാതെ പൂഴ്ത്തുകയായിരുന്നു. ഇതത്തേുടര്‍ന്ന് വി.എസ് രണ്ടാമതും പരാതി നല്‍കി. നടപടിയെടുത്തില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സെന്‍കുമാര്‍ നിര്‍ബന്ധിതനായത്.
സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍െറ ഒത്താശയോടെ നടന്ന കോടികളുടെ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സാമ്പത്തികക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുന്ന പരാതി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കൈമാറേണ്ടിയിരുന്നത്. പിന്നാക്കവികസന കോര്‍പറേഷന്‍െറ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സിനും കൈമാറാമായിരുന്നു.
എന്നാല്‍, അതുചെയ്യാത്തത് ആഭ്യന്തരവകുപ്പ് ഉന്നതന്‍െറ താല്‍പര്യപ്രകാരമായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സെന്‍കുമാര്‍ തയാറായതുമില്ല.
അതേസമയം, ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെ ഒഴിവാക്കി കേസിന്‍െറ അനൗദ്യോഗിക മേല്‍നോട്ടം പൊലീസ് സേനയിലെ ഉന്നതനെക്കൊണ്ട് നടത്തിക്കാനാണ് നീക്കം. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ മേല്‍നോട്ടം വഹിച്ചാല്‍ വെള്ളാപ്പള്ളിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ളെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ചരടുവലികള്‍ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.