ബാര്‍ കോഴ: തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി

കൊച്ചി: കെ.എം. മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍  തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ബാര്‍ കോഴ സംബന്ധിച്ച കേസില്‍ കക്ഷിയായിരുന്ന ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യുവാണ് ഹൈകോടതിയില്‍ റിവിഷന്‍ ഹരജി നല്‍കിയത്.ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരായ കേസില്‍ തുടരന്വേഷണം നടത്താന്‍ ഒക്ടോബര്‍ 29നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. വിജിലന്‍സ് കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ നടപടിക്ക് സാധ്യതയില്ളെന്ന അന്തിമ റിപ്പോര്‍ട്ട് കണക്കിലെടുക്കാതെ നടത്തിയ ഇടപെടല്‍ നിയമപരമായി നിലനില്‍ക്കില്ളെന്നും ആരോപിച്ചാണ് ഹരജി. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് മനസ്സിലാക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും മാണി കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലാത്ത കേസില്‍ തുടരന്വേഷണം നടത്തണമെന്ന ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ളെന്നും ഹരജിയില്‍ പറയുന്നു. ഹരജി ഇന്ന് ഹൈകോടതി പരിഗണിച്ചേക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.