കൊല്ലത്ത്​ രണ്ടു കുടുംബങ്ങളിലെ ആറു പേർ മരിച്ച നിലയിൽ

പരവൂര്‍: രണ്ടു കുടുംബങ്ങളിലായി നടന്ന കൂട്ട ആത്മഹത്യയില്‍ കുട്ടികളടക്കം ആറുപേര്‍ മരിച്ചു. ചിറക്കര പോളച്ചിറ ഗുരുകുലം ക്ഷേത്രത്തിനു സമീപം ലളിത വിലാസത്തില്‍ അരുള്‍ കുമാറിന്‍െറ ഭാര്യ അര്‍ച്ചന (35), മക്കളായ അനുലാല്‍ (10), എമിലാല്‍ (അഞ്ച്), പോളച്ചിറ രതീഷ് ഭവനില്‍ രതീഷ് (28), ഭാര്യ ശരണ്യ (24), മകന്‍ യദുകൃഷ്ണ (രണ്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവീട്ടിലും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അര്‍ച്ചനയെയും കുട്ടികളെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു.
കുട്ടികളുടെ മൃതദേഹങ്ങള്‍ തറയില്‍ ഇട്ടിരുന്ന മത്തെപ്പുറത്തും അര്‍ച്ചനയെ അതേമുറിയിലെ ഫാനിന്‍െറ ഹൂക്കില്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടത്തെിയത്. കുട്ടികള്‍ക്ക് ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ ശേഷം അര്‍ച്ചന തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അരുള്‍കുമാര്‍ ദുബൈയിലാണ്. കഴിഞ്ഞ ഓണത്തിന് നാട്ടില്‍ വന്നിരുന്നു. അര്‍ച്ചന ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.
രണ്ടു കുട്ടികളും ചിറക്കരയിലെ കുടുംബവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.  വെള്ളിയാഴ്ച ഇളയ കുട്ടിയുടെ ജന്മനാളായിരുന്നു. ഇതോടനുബന്ധിച്ചാണ് ഇരുവരെയും ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത്. രാവിലെ അര്‍ച്ചനയുടെ പിതാവ് വിജയകുമാരന്‍പിള്ള എത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ജനാല വഴി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വീട്ടിലെ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും ഏതാനും ദിവസം മുമ്പ് മാറ്റിയിരുന്നു.

ഇവ ഏങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ളെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ പാചകം ചെയ്യുന്നതിന്‍െറ ലക്ഷണങ്ങളൊന്നും കാണാനില്ല. എല്ലാ ദിവസവും അര്‍ച്ചന പുറത്തുനിന്ന് ആഹാരം വരുത്തി കഴിക്കുന്നതാണ് പതിവെന്നും നാട്ടുകാര്‍ അറിയിച്ചു. ഭര്‍ത്താവ് കൃത്യമായി പണം അയക്കാറുണ്ടായിരുന്നെങ്കിലും അര്‍ച്ചനക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. സാമ്പത്തിക ബാധ്യതയാണ് മരണത്തിനു കാരണമെന്ന് കത്തില്‍ എഴുതിവെച്ചിട്ടുണ്ട്. കുട്ടികളെ കൂടെനിര്‍ത്താതെ കുടുംബവീട്ടിലാക്കിയതിനെ കുറിച്ച് വ്യക്തമായ വിവരമില്ല. രതീഷിന്‍െറയും ശരണ്യയുടെയും യദുകൃഷ്ണയുടെയും മൃതദേഹങ്ങള്‍ മൂന്നു മുറികളിലായാണ് കാണപ്പെട്ടത്.

രതീഷും ശരണ്യയും കിടപ്പുമുറിയിലെ ഫാനിന്‍െറ ഹൂക്കുകളില്‍ തൂങ്ങിയനിലയിലും യദുകൃഷ്ണ കഴുത്തുമുറുക്കി കൊല്ലപ്പെട്ടനിലയില്‍ മറ്റൊരു മുറിയിലെ കട്ടിലിലുമാണ് കാണപ്പെട്ടത്. അര്‍ച്ചനയുടെയും കുട്ടികളുടെയും മൃതദേഹം കണ്ട് അല്‍പസമയത്തിനുശേഷമാണ് നാട്ടുകാര്‍ രതീഷിന്‍െറ വീട്ടിലെ ദുരന്തമറിയുന്നത്. പ്ളംബിങ് തൊഴിലാളിയാണ് രതീഷ്. ഇരുവീടുകളും ഏതാനും മീറ്റര്‍ മാത്രം അകലത്തിലാണ്. പരവൂര്‍ സി.ഐ വി.എസ്. ബിജുവിന്‍െറ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.