തിരുവനന്തപുരം: കൺസ്യൂമർഫെഡ് ജീവനക്കാരുടെ യോഗത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച മുൻ എം.ഡി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ വകുപ്പുതല നടപടിക്ക് അനുമതി. സഹകരണ മന്ത്രി സി.എൻ ബാലകൃഷ്ണന്‍റെ പരാതിയിലാണ് ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല അനുമതി നൽകിയത്. തച്ചങ്കരിക്കെതിരായ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾക്കായി ഡി.ജി.പി ടി.പി സെൻകുമാർ ആഭ്യന്തര വകുപ്പിന് നേരത്തെ കൈമാറിയിരുന്നു,
കൺസ്യൂമർഫെഡ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം അധ്യാപക ഭവനിൽ നടന്ന ജീവനക്കാരുടെ യോഗത്തിലാണ് സർക്കാറിനെയും സഹകരണ മന്ത്രിയെയും തച്ചങ്കരി രൂക്ഷമായി വിമർശിച്ചത്. ഇതേതുടർന്ന് തച്ചങ്കരിക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് മന്ത്രി സി.എൻ ബാലകൃഷ്ണൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.