ആലപ്പുഴ: പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ശരണ്യയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് സ്വദേശി പ്രദീപിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കായംകുളം പുതുപ്പള്ളി സ്വദേശികളായ അനീഷ് ചന്ദ്രന്‍, സഹോദരി ദിവ്യ എന്നിവരില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രദീപും പങ്കാളിയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ഇന്ന് കായംകുളം കോടതിയില്‍ ഹാജരാക്കും.
സിവില്‍ പൊലീസ് ഓഫീസര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍, സ്റ്റോര്‍ കീപ്പര്‍, ഡ്രൈവര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് കൂട്ടുനിന്ന ശരണ്യയുടെ പിതാവ് സുരേന്ദ്രന്‍ (56), മാതാവ് അജിത (48), സുരേന്ദ്രന്‍്റെ സഹോദരീപുത്രന്‍ തോട്ടപ്പള്ളി ചാലേത്തോപ്പില്‍ വീട്ടില്‍ ശംഭു (21) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ എഴുപതോളം പേരാണ് തട്ടിപ്പ് സംഘത്തിനെതിരെ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.