തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ പ്രതിദിന അധ്വാനപരിധിയുടെ കാര്യത്തില്‍ വഴിമുട്ടി ചൊവ്വാഴ്ച ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയും (പി.എല്‍.സി) തീരുമാനമാകാതെ പിരിഞ്ഞു. തേയിലത്തോട്ടങ്ങളില്‍ മിനിമം അധ്വാനപരിധി നിലവിലെ 21ല്‍നിന്ന് 29 കിലോഗ്രാമായി ഉയര്‍ത്തണമെന്നാണ് ഉടമകളുടെ ആവശ്യം. ആദ്യഘട്ടത്തില്‍ 31 കിലോയില്‍ മുറുകെപ്പിടിച്ചിരുന്ന ഉടമകള്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് 29ലേക്ക് നിലപാട് മയപ്പെടുത്തിയത്. അതേസമയം പരമാവധി 25 കിലോവരെ ഉയര്‍ത്താനേ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ സമ്മതിച്ചുള്ളൂ. ഇക്കാര്യത്തില്‍ ഏറെനേരം ചര്‍ച്ച നടന്നിട്ടും തീരുമാനമായില്ല. മന്ത്രി ഷിബു ബേബിജോണ്‍ 27 കിലോയാക്കാന്‍ നിര്‍ദേശിച്ചിട്ടും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായില്ല.
റബര്‍ തോട്ടങ്ങളിലെ ടാപ്പിങ് നടത്തേണ്ട മരങ്ങളുടെ എണ്ണത്തിലും ധാരണയിലത്തൊനായില്ല. നിലവില്‍ പ്രതിദിനം മിനിമം 400 മരങ്ങള്‍ ഒരു തൊഴിലാളി വെട്ടുന്നുണ്ട്. ഇത് 500 എണ്ണമത്തെിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. പക്ഷേ, ഇതും തൊഴിലാളികള്‍ സ്വീകരിച്ചില്ല. കാപ്പിയില്‍ മിനിമം 50 കിലോ എന്ന പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യവും യൂനിയന്‍ പ്രതിനിധികള്‍ തള്ളി. കൂലി വര്‍ധനയുടെ മുന്‍കാലപ്രാബല്യത്തിലും തീരുമാനമായില്ല. 2015 ജനുവരി മുതല്‍ പ്രാബല്യത്തില്‍ പുതുക്കിയ കൂലി ലഭിക്കണമെന്നായിരുന്നു യൂനിയനുകളുടെ ആവശ്യം. പി.എല്‍.സിയില്‍ കൂലി വര്‍ധനക്ക് ധാരണയായ 2015 ഒക്ടോബര്‍ മുതലുള്ള പ്രാബല്യമേ നല്‍കാനാവൂവെന്നായിരുന്നു ഉടമകളുടെ ശാഠ്യം.
അധികജോലിക്കുള്ള വേതന വര്‍ധന തത്ത്വത്തില്‍ ധാരണയായെങ്കിലും എത്രയെന്നത് നിശ്ചയിച്ചിട്ടില്ല. തോട്ടങ്ങളിലെ സൂപ്പര്‍വൈസര്‍ സ്പെഷല്‍ കാറ്റഗറി തസ്തികകളിലെ ശമ്പളവര്‍ധന കാര്യം ഡിസംബര്‍ ഒന്നിന് ചേരുന്ന പി.എല്‍.സിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.