കൊല്ലം: മഹാപൂരത്തിന്‍െറ അദ്ഭുതക്കാഴ്ചകള്‍ ഒരുക്കിയ കൊട്ടാരതുല്യമായ വേദിയില്‍ പ്രമുഖ പ്രവാസി വ്യവസായി ഡോ. രവിപിള്ളയുടെയും ഗീതരവിപിള്ളയുടെയും മകള്‍ ഡോ. ആരതിയും വിനോദ് നെടുങ്ങാടിയുടെയും ഡോ. ലതാനായരുടെയും മകന്‍ ഡോ. ആദിത്യവിഷ്ണുവും വിവാഹിതരായി.
ജോധ്പൂര്‍ കൊട്ടാരത്തിന്‍െറ മാതൃകയില്‍ തീര്‍ത്ത വിവാഹവേദിയില്‍ ചലച്ചിത്രപിന്നണി ഗായിക ഗായത്രിയുടെ ഭജന്‍സോടെയാണ് ചടങ്ങുകള്‍ക്ക് ദീപം തെളിഞ്ഞത്. വേദിയുടെ മധ്യഭാഗത്ത് വലിയ താമര വിരിഞ്ഞപ്പോള്‍ അതിനുള്ളില്‍ നൃത്തച്ചുവടുകളുമായി മഞ്ജുവാര്യര്‍ എത്തി. കുതിരവണ്ടിയില്‍ വരന്‍ ഡോ. ആദിത്യവിഷ്ണു കതിര്‍മണ്ഡപത്തിനടുത്തത്തെിയപ്പോള്‍ അതുവരെ താമരയായി വിരിഞ്ഞുനിന്ന വേദി മുകളിലേക്കുയര്‍ന്നു. താഴെ കതിര്‍മണ്ഡപം തെളിഞ്ഞുവന്നു. അവിടേക്ക് രവിപിള്ള മകള്‍ ആരതിയെ ആനയിച്ചു, തുടര്‍ന്ന് താലികെട്ടി. സ്റ്റീഫന്‍ ദേവസ്യയുടെ സംഗീതപരിപാടിക്കിടെയായിരുന്നു വിവാഹവിരുന്ന്.
യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാരാമന്‍, ബഹ്റൈന്‍ രാജകുടുംബാംഗം ശൈഖ് ഖലീഫ ബിന്‍ ദൈജ് അല്‍ഖലീഫ, ഖത്തര്‍ രാജകുടുംബാംഗം ശൈഖ് ഹമദ് ബിന്‍ ഖാലിദ് അല്‍ഥാനി, സൗദി രാജകുടുംബാംഗം ഡോ. ഇസാം അബ്ദുല്ല, ലബനീസ് അംബാസഡര്‍ മൈക്കിള്‍ ഇല്‍ ഖൗറി, ഇറ്റലിയിലെ ടെക് നിമോണ്ട് ചെയര്‍മാന്‍ ഫാബ്രിസിയോ ദി അമാറ്റോ, ജപ്പാന്‍ ഗ്യാസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ടാഡോ ടക്കാകാശി തുടങ്ങി 35 രാജ്യങ്ങളില്‍നിന്നുളള 280 വി.ഐ.പികള്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, കെ. ബാബു, എ.പി. അനില്‍കുമാര്‍, പി.കെ. അബ്ദുറബ്ബ്, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സ്പീക്കര്‍ എന്‍. ശക്തന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, സി.പി.ഐ നേതാക്കളായ കെ.ഇ. ഇസ്മായില്‍, സി. ദിവാകരന്‍, ബി.ജെ.പി നേതാക്കളായ സി.കെ. പത്മനാഭന്‍, എന്‍.എന്‍. കൃഷ്ണദാസ്, ഡി.ജി.പി ടി.പി. സെന്‍കുമാര്‍, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, പത്മകുമാര്‍, വ്യവസായ പ്രമുഖന്‍ ഡോ. എം.എ. യൂസുഫലി, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ അഹമ്മദ്, ആസാദ് മൂപ്പന്‍, ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, പി.വി. ചന്ദ്രന്‍, പി.വി. ഗംഗാധരന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ അരുണ്‍കുമാര്‍, ചലച്ചിത്രതാരങ്ങളായ മോഹന്‍ലാല്‍, മുകേഷ്, മണിയന്‍പിള്ള രാജു, കല്‍പന, എം.പിമാര്‍, എം.എല്‍.എമാര്‍, തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.