എല്ലാ കാര്യങ്ങളെക്കുറിച്ചും മറുപടി പറയാൻ വയ്യ –സുധീരൻ

തിരുവനന്തപുരം: എല്ലാ കാര്യങ്ങളെപറ്റിയും തനിക്ക് അഭിപ്രായമുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ ഒൗചിത്യം പാലിക്കേണ്ടതുണ്ടെന്നും കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. ബാർകോഴക്കേസിലെ വിധിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയണമെന്ന് നിര്‍ബന്ധമില്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റും. വേണ്ട സമയത്ത് വേണ്ടപോലെ എല്ലാ കാര്യങ്ങളും ചെയ്യും. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സര്‍വദുരൂഹതകളും മാറ്റി സത്യം പുറത്തുവരാന്‍ തുടരന്വേഷണം പ്രയോജനപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്  പറഞ്ഞു.

കേസ്  തുടരന്വേഷിക്കാനുളള സര്‍ക്കാര്‍ തീരുമാനം ഉചിതമായി. അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.സ്വാമിയുടെ കുടുംബാംഗങ്ങളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുംവിധം സത്യസന്ധമായ തുടരന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ.

 ബാർകേസിലെ വിധിയും ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണവും രണ്ടായി കാണണം. ശാശ്വതീകാനന്ദയുടെ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ഒരോ വിഷയങ്ങളും അതിന്‍െറ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്യുകയെന്നും സുധീരന്‍ പറഞ്ഞു.സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അതിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി. നല്ലകാര്യങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അതിനെ മറ്റൊരുതരത്തില്‍ കാണേണ്ടതില്ളെന്നും ബാര്‍ കോഴക്കേസില്‍ തിരിച്ചടി നേരിട്ട സര്‍ക്കാര്‍ ശാശ്വതീകാനന്ദയുടെ മരണത്തില്‍ പെട്ടെന്ന് തുടരന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കുകയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.