കരി മരുന്ന് പ്രയോഗം പൂര്‍ണമായി  നിരോധിക്കാനാവില്ല -ദേവസ്വം ബോര്‍ഡ്

കൊല്ലം: ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാല കൃഷ്ണന്‍. മതാനുഷ്ഠാനത്തിന്‍െറ ഭാഗമായി ഒട്ടേറെ ക്ഷേത്രങ്ങളില്‍ കരിമരുന്ന് പ്രയോഗം നടക്കുന്നുണ്ടെന്നും പൂര്‍ണമായി ഇത്  നിരോധിക്കാന്‍ കഴിയില്ലെന്നുമാണ് പ്രയാര്‍ ഗോപാലകൃഷണന്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാറും കോടതിയും ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ കീഴില്‍ 1255 ക്ഷേത്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

ഞായറാഴ്ച കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ 109 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രയാറിെൻറ പ്രസ്താവന. അതേ സമയം ഏപ്രില്‍ 17ന് തുടങ്ങുന്ന തൃശൂര്‍ പൂരം എല്ലവിധ നിയമ നടപടിക്രമങ്ങളും പാലിച്ചായിരിക്കും നടത്തുകയെന്നും തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എം. കുട്ടി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.