മൂന്നാര്‍ കൈയേറ്റം; ഹൈകോടതിയിൽ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

മൂന്നാര്‍: മൂന്നാര്‍ അനധികൃത കൈയേറ്റ കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ ഒഴിപ്പിക്കല്‍ നിയമ  വിരുദ്ധമാണെന്നും നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇതുമായി മുന്നോട്ട് പോയതെന്നും ഹോട്ടലുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

2007ല്‍ വി.എസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാറിലെ അനധികൃത കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഒഴിപ്പിക്കാനുള്ള നീക്കമാരംഭിച്ചത്. പിന്നീട് സ്വന്തം പാര്‍ട്ടി തന്നെ കൈയേറ്റത്തിനെതിരെ രംഗത്ത് വന്നതോടെ മൂന്നാര്‍ ദൗത്യത്തില്‍ നിന്നും വി.എസിന് പിന്‍വാങ്ങേണ്ടി വന്നു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.