തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമീഷണറായി വിന്‍സന്‍ എം.പോളിനെ നിയമിക്കുന്നതിന് സമര്‍പ്പിച്ച ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ മുഖ്യതരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതിയോടെ നിയമനം നടത്താനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിച്ചശേഷം പൊതുഭരണ വകുപ്പ് ഉത്തരവിറക്കും. ഇതോടൊപ്പം ഉന്നതതല സമിതി ശിപാര്‍ശ ചെയ്ത വിവരാവകാശ കമീഷനിലേക്കുള്ള അഞ്ചംഗങ്ങളുടെ കാര്യത്തില്‍ ഗവര്‍ണര്‍ വീണ്ടും വിശദീകരണം തേടി. ഇവരുടെ കഴിവും യോഗ്യതയും സംബന്ധിച്ചാണ് വിശദീകരണം ആരാഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് മുന്‍ ഡി.ജി.പിയും വിജിലന്‍സ് മേധാവിയുമായിരുന്ന വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറാക്കാനും അഞ്ച് അംഗങ്ങളെ നിയമിക്കാനും മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി ശിപാര്‍ശ ചെയ്തത്. പ്രതിപക്ഷ നേതാവ് ഇതില്‍ വിയോജനമെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.