ശബരിമലയിലെ സ്ത്രീ പ്രവേശ ആവശ്യത്തിന് പിന്നില്‍ ഭക്തിയല്ല –പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശം വേണമെന്ന  ആവശ്യത്തിന് പിന്നില്‍ ഭക്തിയല്ളെന്നും മറിച്ച് പ്രചാരണത്തിനും അവഹേളനത്തിനും വേണ്ടിയാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെ ചുറ്റുവിളക്ക് സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പ്രസക്തി നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.പൊതുസ്ഥലങ്ങളില്‍ സ്ത്രീ-പുരുഷ വിവേചനം പാടില്ളെന്നാണ് സ്ത്രീ പ്രവേശക്കാരുടെ ആവശ്യം. എന്നാല്‍, ക്ഷേത്രങ്ങള്‍ പൊതു ഇടങ്ങളല്ല. വിശ്വാസിയായ ഭക്തന്‍െറ സ്വകാര്യ സ്വത്താണ്. ശബരിമലയില്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായി യോഗ തപസ്വിലാണ് വാണരുളുന്നത്. അവിടേക്ക് പോകാന്‍ അയ്യപ്പഭക്തരായ യുവതികള്‍ ആരുംതന്നെ താല്‍പര്യപ്പെടില്ല. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുക എന്നത് ഹൈന്ദവരുടെ ജീവിതനിഷ്ഠയായി മാറണം. അങ്ങനെയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കേണ്ടത്. ദേവസ്വം ബോര്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ വിശ്വോത്തര അയ്യപ്പ ഭക്തസമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചുറ്റുവിളക്ക് സമര്‍പ്പണ ചടങ്ങ് ചലച്ചിത്രതാരം ചിപ്പിയും രാഹുല്‍ ഈശ്വറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് എം.എം. പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.