എല്‍.ഡി.എഫ് അധികാരത്തിലത്തെുമെന്ന് സര്‍വേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിലത്തെുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോര്‍  സര്‍വേ ഫലം. ഇടതുമുന്നണി 81 സീറ്റുവരെ നേടും. എന്‍.ഡി.എ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.ഫെബ്രുവരി 17ന് പുറത്തുവിട്ട ആദ്യഘട്ട തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേയോട് ചേര്‍ന്നുനില്‍ക്കുന്ന ഫലമാണ് രണ്ടാംഘട്ട അഭിപ്രായ സര്‍വേയിലുമുള്ളത്. 40 ശതമാനം വോട്ട് നേടി 75 മുതല്‍ 81 വരെ സീറ്റില്‍ വിജയം ഇടതിനൊപ്പം എന്നാണ് സര്‍വേ ഫലം. യു.ഡി.എഫിന് 56 മുതല്‍  62 സീറ്റ് വരെ ലഭിക്കും. ബി.ജെ.പി മുന്നണി മൂന്ന് മുതല്‍ അഞ്ചുവരെ സീറ്റ് നേടും. 

 മലബാറിലെ 49 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് 29 സീറ്റുവരെ നേടാം. എന്‍.ഡി.എക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് മലബാറിലാണെന്നും സര്‍വേ പ്രവചിക്കുന്നു. ഇവിടെ മുന്നണി രണ്ട് മുതല്‍ മൂന്നുവരെ സീറ്റ് നേടും. മധ്യകേരളത്തില്‍ യു.ഡി.എഫിന് നേരിയ മുന്‍തൂക്കമുണ്ടാവും. ആകെയുള്ള  44 സീറ്റില്‍ 24 സീറ്റ് വരെ യു.ഡി.എഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 20 മുതല്‍ 22 വരെയാവും സീറ്റ്. എന്‍.ഡി.എക്ക് ഒരു സീറ്റ് കിട്ടിയേക്കാം. തിരുവിതാംകൂറില്‍ ആകെയുള്ള  47ല്‍ 31 സീറ്റും ഇടതുമുന്നണി നേടും. യു.ഡി.എഫിന് 17 സീറ്റുവരെ മാത്രമേ കിട്ടാനിടയുള്ളൂ. ബി.ജെ.പി മുന്നണിക്ക് രണ്ട് സീറ്റുവരെ ലഭിച്ചേക്കാം. എന്നാല്‍, ബി.ഡി.ജെ.എസ് കാര്യമായ സ്വാധീനമുണ്ടാക്കില്ളെന്നും സര്‍വേ പ്രവചിക്കുന്നു. 

യു.ഡി.എഫ് വിജയിക്കില്ളെന്ന് അഭിപ്രായപ്പെട്ട ഭൂരിപക്ഷം പേരും പക്ഷേ അടുത്ത മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നത് ഉമ്മന്‍ ചാണ്ടിയെ ആണ്. 29 ശതമാനമാണിത്. വി.എസിനെ  മുഖ്യമന്ത്രിയായി പിന്തുണക്കുന്നത് 26 ശതമാനം പേര്‍. പിണറായിക്കും കുമ്മനത്തിനും 16 ശതമാനം പേരുടെ പിന്തുണയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.