മാവേലിക്കര: സംസ്ഥാനത്ത് മതം മാറ്റം നിയമം മൂലം ഉടന്‍ നിരോധിക്കണമെന്നും മതം മാറ്റ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നും മാവേലിക്കരയില്‍ കൂടിയ ഹിന്ദു ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. ലൗ ജിഹാദിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കേരള നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ നവോത്ഥാന നായകരെ അഹൈന്ദവവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. ഹിന്ദു ഐക്യവും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ നവോത്ഥാന നായകരുടെ ജന്മദിനങ്ങളുമായി ബന്ധപ്പെട്ട് നവോത്ഥാന സദസ്സുകള്‍ സംഘടിപ്പിക്കാനും ആഗസ്റ്റ് 27ന് കേരളത്തിലെ ഹിന്ദുസംഘടനാ നേതാക്കളുടെ നേതൃസമ്മേളനം വിളിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.