തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രന്‍ ചുമതലയേറ്റു. പഞ്ചവത്സരപദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബോര്‍ഡ് ആസ്ഥാനത്തത്തെി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ ഏത് തരത്തില്‍ ആവിഷ്കരിക്കണമെന്ന കാര്യം ബോര്‍ഡ് പൂര്‍ണസജ്ജമായ ശേഷം തീരുമാനിക്കും. ഉപാധ്യക്ഷസ്ഥാനം സംസ്ഥാനം നല്‍കിയ അംഗീകാരമായി കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ബംഗളൂരു ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കണോമിക് അനാലിസിസ് യൂനിറ്റ് മേധാവിയും പ്രഫസറുമായ രാമചന്ദ്രനെ കഴിഞ്ഞമാസം ആദ്യമാണ് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി നിയമിച്ചത്. തൃശൂര്‍ സ്വദേശിയായ അദ്ദേഹം പശ്ചിമ ബംഗാള്‍, ത്രിപുര ആസൂത്രണ ബോര്‍ഡുകളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷിക, ഗ്രാമീണവികസനമേഖലയുടെ വക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. വര്‍ഗ-ലിംഗസമത്വം, തൊഴില്‍മേഖല തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ബംഗാളിലായിരുന്നു. കേരളത്തിലെ ഭൂപരിഷ്കരണത്തെക്കുറിച്ചും ഇന്ത്യന്‍ ഗ്രാമങ്ങളിലെ അസമത്വങ്ങളെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടിയ അദ്ദേഹം പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ സി.ടി. കുര്യന്‍െറ ശിഷ്യനാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനെ നിയമിച്ചെങ്കിലും മറ്റ് ബോര്‍ഡ് അംഗങ്ങളെ നിയമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.