കരിപ്പൂര്‍-ദുബൈ സര്‍വിസുകള്‍ സാധാരണനിലയിലേക്ക്

കരിപ്പൂര്‍: ദുബൈ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തിന് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ദുബൈ സെക്ടറില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായിരുന്ന യാത്രാപ്രശ്നത്തിന് പരിഹാരമാകുന്നു. ശനിയാഴ്ച മുതല്‍ കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് സര്‍വിസുകള്‍ പുനരാരംഭിച്ചു.
എയര്‍ഇന്ത്യ എക്സ്പ്രസും എയര്‍ഇന്ത്യയും ശനിയാഴ്ച ദുബൈയിലേക്ക് സര്‍വിസുകള്‍ നടത്തി. ഇവര്‍ നേരത്തേ ദുബൈ സര്‍വിസുകള്‍ ഷാര്‍ജയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്തത്. രണ്ട് ദിവസമായി യാത്ര റദ്ദാക്കിയിരുന്ന ഇന്‍ഡിഗോ വിമാനവും ദുബൈയിലേക്ക് സര്‍വിസ് നടത്തി. രാത്രി 12.05നാണ് ദുബൈയിലേക്ക് പുറപ്പെട്ടത്. 10 മണിയോടെ ദുബൈയില്‍നിന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചത്തെുകയും ചെയ്തു. അതേസമയം, സ്പൈസ്ജെറ്റ് ശനിയാഴ്ച പുലര്‍ച്ചെയുള്ള സര്‍വിസും റദ്ദാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.