കോട്ടയം: കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന് പ്രസക്തിയുണ്ടെന്ന് കേരള കോണ്‍ഗസ് ചെയര്‍മാന്‍ കെ.എം.മാണി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റക്കു നില്‍ക്കാനാണ് തീരുമാനം. കേരള കോണ്‍ഗ്രസിന് ഒറ്റക്കു നില്‍ക്കാനുള്ള ത്രാണിയുണ്ടെന്ന് ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ടെന്നും കെ.എം മാണി പറഞ്ഞു.
്കേരളകോണ്‍ഗ്രസിനെ മറ്റു മുന്നണികള്‍ സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ട്. മുന്നണി വിട്ടു നില്‍ക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ മാറ്റമില്ല. കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് നില്‍ക്കുമെന്ന കെ.എം.മാണിയുടെ തീരുമാനത്തില്‍ ജോസഫ് വിഭാഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരും ആശയക്കുഴപ്പമുണ്ടായിട്ടില്ളെന്നും ഏക കണ്ഠേനയുള്ള തീരുമാനമാണ് സ്വീകരിച്ചതെന്നും മാണി വ്യക്തമാക്കി.
1965 ലും 67 ലും 70ലും ഒറ്റക്ക് മത്സരിച്ചു ജയിച്ചവരാണ് കേരള കോണ്‍ഗ്രസുകാര്‍. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് പാര്‍ട്ടി രാഷ്ട്രീയനയങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതിനാലാണ് നിലവില്‍ ഒറ്റക്കു തുടരാന്‍ തീരുമാനമെടുത്തതെന്നും മാണി വ്യക്തമാക്കി. മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്ന മോന്‍സ് ജോസഫിന്‍്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.