തൃശൂർ: നിർമാണം പുരോഗമിക്കുന്ന തുരങ്ക പാതയിൽ മണ്ണിടിച്ചിൽ. ദേശീയപാത 544 ൽ (പഴയ എൻ.എച്ച് 17 ) മണ്ണുത്തി വടക്കഞ്ചേരി സെക്ടറിലെ കുതിരാനിൽ മല തുരന്ന് നിർമ്മിക്കുന്ന പാതയിലാണ് മണ്ണിടിഞ്ഞത്. രണ്ടാമത്തെ തുരങ്കം 18 മീറ്റർ എത്തിയപ്പോഴാണ് മണ്ണിടിഞ്ഞതെന്ന് ഫോർമാൻ സുദേവൻ പറഞ്ഞു.
ഈ ഭാഗത്ത് മണ്ണ് ദുർബലമായതിനാൽ ഇടിയാനുള്ള സാധ്യത പ്രതീക്ഷിച്ചിരുന്നു.. പണി പുരോഗമിക്കുന്ന തനുസരിച്ച് മുകളിൽ ഇരുമ്പുതകിട് ഘടിപ്പിക്കുന്നുണ്ട് .തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ നേരത്താണ് മണ്ണിടിഞ്ഞത്. യന്ത്രങ്ങൾ അകപ്പെട്ടിട്ടില്ല. മണ്ണു മാറ്റി പണി പുന:രാരംഭിച്ചതായി സുദേവൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.