എ.ടി.എം തട്ടിപ്പ്: ഇന്‍റര്‍പോളിന് പർപ്ൾ കോര്‍ണര്‍ നോട്ടീസ് നൽകും

തിരുവനന്തപുരം: എ.ടി.എം തട്ടിപ്പ് നടത്തിയവര്‍ക്ക് പ്രാദേശികമായി സഹായം കിട്ടിയിട്ടുണ്ടെന്ന് സംശയമുള്ളതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇവരെക്കുറിച്ചും തട്ടിപ്പിന്‍റെ വ്യാപ്തിയെക്കുറിച്ചും അറിയുന്നതിനായി ഇന്‍റര്‍പോളിന് പർപ്ൾ കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

തട്ടിപ്പുനടത്തിയവരുടെ പ്രവര്‍ത്തനശൈലി വച്ച് അന്വേഷണം വിപുലപ്പെടുത്തും. എ.ടി.എം സുരക്ഷ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചര്‍ച്ച നടത്തുമെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു.

വര്‍ച്ചക്കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.  കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്ളോറിന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍ എന്നിവര്‍ തലസ്ഥാനത്തത്തെിയെന്നും ഗബ്രിയേല്‍ സമ്മതിച്ചു. കവര്‍ച്ചക്ക് 300ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പാസ്വേഡും ശേഖരിച്ചതായും ബാങ്കിന്‍െറ സെര്‍വറില്‍നിന്ന് ചില വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചാമനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.ഗബ്രിയേലിനെ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ചോദ്യംചെയ്തുവരുകയാണ്. പണം പിന്‍വലിച്ച മുംബൈയിലെ എ.ടി.എം കൗണ്ടറുകളിലും ഇവര്‍ തങ്ങിയ ചെന്നൈയിലെ സങ്കേതത്തിലും തെളിവെടുപ്പിന് എത്തിക്കുമെന്ന് അന്വേഷണസംഘം പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.