ഹൈടെക് എ.ടി.എം തട്ടിപ്പ്: സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചതായി സൂചന

തിരുവനന്തപുരം: ഹൈടെക് എ.ടി.എം തട്ടിപ്പ് സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചതായി സൂചന. സംഘത്തിന് വേണ്ടി  മുംബൈയില്‍ നിന്ന് ഇന്ത്യക്കാരനെന്ന് തോന്നിക്കുന്നയാൾ പണം പിന്‍വലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ അറസ്റ്റിലായതിന് ശേഷമാണ് എ.ടി.എമ്മില്‍ ഇയാള്‍ പണം പിന്‍വലിക്കാനെത്തിയത്. രാത്രി 11.46ഓടെയാണ് ഇയാള്‍ എ.ടി.എമ്മിനത്ത് പ്രവേശിച്ചത്. കറുത്ത ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം. എന്നാൽ അറസ്റ്റിലായ ഗബ്രിയേല്‍ മരിയൻ ഇക്കാര്യം നിഷേധിച്ചതായാണ് വിവരം.

അതേസമയം, ഗബ്രിയേല്‍ മരിയനെ തട്ടിപ്പ് നടന്ന വെള്ളയമ്പലം ആല്‍ത്തറ എസ്.ബി.ഐ എ.ടി.എം കൗണ്ടറിലത്തെിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. സംഘത്തിലെ അഞ്ചാമനായ കോസ്റ്റി രാജ്യംവിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഉണ്ടെന്ന പ്രതീക്ഷയില്‍ ഇയാള്‍ക്കായി കേരള പൊലീസും മുംബൈ പൊലീസും സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് ഈ വഴിത്തിരിവ്.

ഗബ്രിയേലും കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്ളോറിയന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍ എന്നിവര്‍ താമസിച്ചിരുന്ന ഹോട്ടലുകളിലും ശനിയാഴ്ച തെളിവെടുപ്പ് നടന്നു. ഇവിടെനിന്ന് ഇവരുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.